0CB4FAE9-22A0-4F2F-888D-13B31E6AD993.jpg
സ്വവറ്ഗ്ഗ രതി കുറ്റകരമല്ല എന്നു കോടതി വിധി വന്നപ്പോള്, മലയാളികളായ പല ബ്ളോഗ്ഗറ്മാരും പ്രതികരിച്ചു കണ്ടു. 1860 ല് നിലവില് സ്ഥാപിതമായ നിയമം അനുസരിച്ചു പ്രകൃതി വിരുദ്ധ ലൈഗിക ബന്ധത്തില് ഏറ്പ്പെടുന്ന ആരെയും കുറ്റക്കാരായി കണ്ടു ശിക്ഷിക്കാന് അധികാരം നല്കുന്ന നിയമം ആണ് കോടതി വിധിയിലൂടെ ഇല്ലാതായത്. അമേരിക്കയില് 2003 വരെ സ്വവറ്ഗ്ഗ ലൈംഗീകത കുറ്റകരമായിരുന്നു. Lawrence v. Texas ലെ വിധിയാണ് ഈ സ്ഥിഥി വിശേഷം മാറ്റി മറിച്ചത്. പുരോഗമന ചിന്താഗതിക്കാറ് എന്നു സ്വയം അഹങ്കരിക്കുന്ന അമേരിക്കക്കാറ് 2003 വരെ നിയമഭേദഗതി ചെയ്യപ്പെടുവാന് കാക്കേണ്ടി വന്നെങ്കില് 2009 ലെ ഇന്ത്യന് സുപ്രീം കോടതിയുടെ ഈ വിധി ശ്ളാഘനീം തന്നെ.
എന്നാല് ഈ നിയമം അനുസരിച്ചാരെയെങ്കിലും ഇതുവരെ ശിക്ഷിച്ചിട്ടുണ്ടോ എന്നറിവില്ല. ഇത് ഇന്ത്യയിലെ കാര്യം. എന്നാല് യൂറോപ്പിലും, നോറ്ത്തമേരിക്കയിലും സ്ഥിതി മറിച്ചായിരുന്നു. നൂറു കണക്കിനാളുകള് അവിടെ ശിക്ഷിക്കപ്പെട്ടിരുന്നു. അത്തരത്തില് ശിക്ഷ ഏറ്റു വാങ്ങേണ്ടി വന്ന് അകാലത്തില് പൊലിഞ്ഞ ഒരു പ്രതിഭാദനനാണ്, അലന് ടൂറിങ് (Alan Turing). കമ്പ്യൂട്ടറ് ൈഎഛിക വിഷയമായി പഠിച്ച ആരും ടൂറിങ് മെഷീനെ ക്കുറിച്ചു കേട്ടിരിക്കും. അലന് ടൂറിങ്ങിന്റെ കണ്ടുപിടുത്തമായിരുന്നു ടൂറിങ് മെഷീന്. ആധുനിക കമ്പ്യൂട്ടറ് സൈന്സിന്റെ ഉപഞ്ജാതാവ് എന്നറിയപ്പെടുന്ന ടൂറിങ്ങിന്റെ കണ്ടുപിടത്തങ്ങളാണ്, പില്ക്കാലത്ത് കമ്പ്യൂട്ടറ് സൈന്സില് നടന്ന പല വഴിത്തിരുവകള്ക്കും തുടക്കം. ടൂറിങ് പ്രശസ്തിയിലേയ്ക്കുയറ്ന്നത് രണ്ടാം ലോക മഹാുദ്ധത്തിന്റെ കാലഘട്ടത്തിലായിരുന്നു. ജറ്മ്മന് സൈനീകറ് വിവരങ്ങള് കൈമാറാനായി ഉപയോഗിച്ചിരുന്ന കോഡ്, എനിഗ്മ, പൊളിച്ചത് ടൂറിങ്ങ് ആണ്.

മറ്റൊരു പുരുഷനുമായി ലൈംഗീക ബന്ധത്തില് ഏറ്പ്പെട്ടു എന്ന കുറ്റത്തിന് 1952 ജനുവരിയിലാണ് ടൂറിങ് അറസ്റ്റിലാകുന്നത്. Criminal Law Amendment Act of 1885; Section 11 ആണ് ടൂറിങ് തെറ്റിച്ചത്. തത്വത്തില് സെക്ഷന് 11 എന്നാല് “any act of gross indecency with another male person” എന്നാണ് നിയമ പുസ്തകം നിറ്ദ്ദേശിക്കുന്നത്. എന്നാല് സ്വവറ്ഗ്ഗ രതിയിലേറ്പ്പെടുന്ന പുരുഷന്മാരില് ആരോപിക്കുന്നാതിനായി ഈ നിയമം വിനയോഗിക്കപ്പെട്ടു. ടൂറിങ്ങിനും വിനയായത് ഇതാണ്. സെക്ഷന് 11 അനുശാസിക്കുന്നത് രണ്ടു കൊല്ലത്തെ തടവാണ് എങ്കിലും, ടൂറിങ്ങിന്റെ കാലഘട്ടം ആയപ്പോഴേയ്ക്കും ജയില് ശിക്ഷ അല്ലെങ്കില് ചികിത്സ എന്ന നിലയിലേയ്ക്കു കാര്യങ്ങള് “പുരോഗമിച്ചിരുന്നു”. സ്വവറ്ഗ്ഗ രതി എന്നത് ൊഒരു രോഗമാണെന്നുള്ള വിശ്വാസമാണ് സ്വവറ്ഗ്ഗ രതി ചികിത്സിച്ചു ഭേതപ്പെടുത്തുവാന് സാധിച്ചേക്കും എന്നു വിദഗദ്ധറ്ക്കു തോന്നാന് കാരണം. ആദ്യകാളങ്ങളില്, ടൂറിങ്ങ് ആരോപിതനാകുന്ന കാലത്തിനു മുന്പ്, ടെസ്റ്റോസ്റ്റെറോണ് കുത്തി വച്ചാണ് “രോഗം” ചികിത്സിച്ചിരുന്നത്. സ്വവറ്്ഗ്ഗ രതികളില് “പുരുഷത്വം കുറവാണെന്നുള്ള” മതമാണ് ടെസ്റ്റോസ്റ്റെറോണ് കുത്തി വയ്ക്കാന് ഉപയുക്തമായി കണ്ടുപിടിച്ച കാരണം. പുരുഷ ശരീരത്തില് പ്രകൃത്യാ പുറപ്പെടുവിക്കുന്ന ഹോറ്മോണ് ആണ് ടെസ്റ്റോസ്റ്റെറോണ്. കൂടുതല് അളവില് ടെസ്റ്റോസ്റ്റെറോണ് സ്വികരിക്കുമ്പോള് “രോഗികള്” അപകടകാരികളായി മാറുന്നു എന്നു കണ്ട് പിന്നീട് അത് നിറുത്തി. പകരം ഈസ്ട്രോജണ് കുത്തി വയ്ക്കലായി ചികിത്സ. ഈസ്ട്രൊജണ് സ്ത്രീ ഹോറ്മണ് ആണ്. പുരുഷരില് സ്ത്രീ ഹോറ്മോണ് കുത്തിവയ്ക്കുമ്പോള് സ്തനം വളരുകയൂം വൃഷണങ്ങള് ശൂഷ്കിക്കുകയും ചെയ്യും. വേറൊരു രീതി, പുരുഷ സ്തനങ്ങളില് ഈസ്ട്രൊജണ് ഇമ്പ്ളാന്റ് വെയ്ക്കുകയെന്നാണ്. അതും ഫലത്തില് ചെയ്യുന്നത് ഒന്നു തന്നെ. ടൂറിങ് സ്വീകരിച്ചത് ഇത്തരത്തില് ഇമ്പ്ളാന്റ് വെച്ചു പിടിപ്പിക്കുന്ന ചികിത്സ ആണ്‌.

ടൂറിങ്ങിന്റെ അന്ത്യം ദാരുണമായിരുന്നു. പിടിക്കപ്പെടുമ്പോള്‌, ബ്രിട്ടീഷ് സായുധസേനാ മന്ത്രാലയത്തിനു കീഴില് അതീവ രഹസ്യമായ ജോലിയില് ഏറ്പ്പെട്ടിരിക്കുകയായിരുന്നു ടൂറിങ്. സെക്ക്യൂരിറ്റി ക്ളിയറന്സ് വേണ്ട അത്തരം ജോലിയില് നിന്നും ടൂറിങ്ങിനെ നീക്കം ചെയ്തു. ഒരിക്കല് ശിക്ഷിക്കപ്പെട്ട കുറ്റവാളി ആണല്ലോ ടൂറിങ്. അമേരിക്കന് ഗവറ്ണ്മെന്റ് അദ്ദേഹത്തിന്റെ വിസ റദ്ദാക്കി. താന് പരിചയിച്ച സ്ഥലങ്ങളില് ഒന്നും അദ്ദേഹത്തിനു ജോലി കിട്ടില്ല എന്നുറപ്പായി. ഈസ്ട്രജണ് ചികത്സ മൂലം വൃഷ്ണങ്ങള് നശിച്ച്, സ്തനം വളറ്ന്നു സമൂഹത്തില് ഒരു രീതിയിലും നിലനില്കാന് കഴിയാത്ത സ്ഥിഥിയിലായി അദ്ദേഹം. ൊഒടുവില് 41 ാം വയസ്സില് 1954 ജൂണില് അദ്ദേഹം ആത്മഹത്യ ചെയ്തു.

കിരാത നിയമത്തിനും, അശാസ്തത്രീയമായ ചികിത്സാ രീതി കൊണ്ടും ജീവിതം ഹോമിക്കണ്ടി വന്ന ആ പ്രതിഭാധനനു എന്റെ പ്രണാമം.

{ 2 comments }

147257996_09f10dfbf8_m.jpg
ചുള്ളന്, ഗഡി എന്ന തൃശ്ശൂര് ഭാഗത്തെ പ്രയോഗം, കൊടകരയിലെ കഥാകാരന് ബ്ലോഗില് പ്രസിദ്ധമാക്കിയ ഒന്നാണല്ലോ. “എന്തരപ്പീന്നു” പറഞ്ഞുനടക്കുന്ന മുഖമില്ലാത്ത ആന്റണി ചേട്ടനും തൃശ്ശൂരു ചെന്നാല് “ഡാ ശവീന്നു” നീട്ടി വിളിക്കും. ഇനി “അപ്പീ” എന്നാണ് വിളിക്കുന്നതെങ്കില് തൃശ്ശൂര്കാര് വട്ടം കൂടി നിന്നു ചിരിക്കും. ഭാക്ഷയിലെ ഇത്തരം പ്രാദേശിക വത്യാസങ്ങള് അതിര്ത്തി കിടന്നു തമിള്നാട്ടില് എത്തിയാല് ചിലപ്പോള് തമാശയായിരിക്കില്ല.

80 കളുടെ അവസാനം, തോമസ് എന്നോരു പാലാക്കാരന് പാലക്കാട് ഞങ്ങളുടെ അയല്പക്കത്തു താമസിക്കാനെത്തി. സ്കൂളിലെ അദ്ധ്യാപകനായിരുന്നതിനാല് എല്ലാവരും ഇദ്ദേഹത്തെ തോമസ് മാഷെന്നു വിളിച്ചു. ഇദ്ദേഹത്തിന്റെ “എടാ ഊവ്വേ യും …. “, “ഓ എന്നാ പറയാനാാ …” ഒക്കെയും തദ്ദേശവാസികളില് ചിരിയുണറ്ത്തി. രഹസ്യമായി ഇവരില് ചിലറ് ഇദ്ദേഹത്തെ “അച്ചായന് മാഷെന്നും” വിളിച്ചു. തോമസ് മാഷ് പക്ഷെ വളരെ പെട്ടെന്നു ഒരു തനി പാലക്കാടനായി മാറി. സാമൂഹ്യ പ്രവറ്ത്തനത്തിനും, പള്ളിയിലെ കാര്യസ്ഥഥയ്ക്കുമൊക്കെ മാഷ് മുന്നിട്ടിറങ്ങി. പാലക്കാടന് ഭാഷയിലെ തമിഴ് സ്വാധിനം മാഷ് വളരെ പെട്ടെന്നു ശ്രദ്ധിച്ചു. കൊയ്യാക്ക എന്നാല് പാലായിലെ പേരക്ക ആണെന്നും, പൂളയെന്നാല് നല്ല നെയ് പോലത്തെ കപ്പയാണെന്നു ഒക്കെ തോമസ് മാഷിനു മനസ്സിലായി.

പാലക്കാടുകാറ് മൊട്ടു സൂചി വാങ്ങന് വരെ കോയമ്പത്തൂറാണ് പോകുന്നത്. അതു പോലെ ഒരു ചെറിയ ജലദോഷം വന്നാലൂം, കോവൈ മെഡിക്കല്സില് പോയി ഒരു “ഊസി വച്ചാലെ” (കുത്തി വയ്ക്കുക) പാലക്കാടുകാറ്ക്കു സമാധാനമാകൂ. ഇത്തരം യാത്രകളില് അല്പം വിവരമുള്ള ആള്ക്കാരെ കൂടെ കൂട്ടുന്നത് സാധുക്കളായ പാലക്കാടുകാറ്ക്കു ഒരു പതിവാണ്, പ്രത്യേകിച്ചു ആശുപത്രി സന്ദറ്ശനത്തിനു. ഇങ്ങനെയുള്ള യാത്രകളില് പലരും തോമസ് മാഷിനെ അകമ്പടിക്കായി വിളിച്ചു തുടങ്ങി. എല്ലാ തിരക്കുകളും മാറ്റി വച്ചു സന്തോഷത്തോടെ തോമസ് മാഷ് അതു ചെയ്തും പോന്നു. ഒന്നു രണ്ടു യാത്രകളിലെ പരിചയത്തില് നിന്നും മാഷ് തമിഴ് പറയാനുള്ള ടെക്നിക് മനസ്സിലാക്കി (ഇപ്പോ ടെക്നിക് പിടികിട്ടീന്നു മോഹന് ലാല് തേന്മാവിന് കൊമ്പത്തില് പറയുന്നതു ആലൊചിച്ചു നോക്കൂ). അങ്ങനെ ഒരു യാത്രയിലാണ് തോമസ് മാഷിന്റെ ടെക്നിക്കിലെ ഒരു ലൂപ് ഹോള് അദ്ദേഹം കണ്ടെത്തിയത്.

D9C0EED7-D4EB-4AB9-B15D-40B45E2AC038.jpg
കോയമ്പത്തൂരു പോയി കാര്യങ്ങളൊക്കെ സാധിച്ചു മടങ്ങാന് തയ്യാറായി ഉക്കടം ബസ് സ്റ്റാന്റില് വന്നപ്പോഴാണ്, വഴിയരികിലെ വാണിഭക്കാരുടെ കയ്യില് നല്ല തേന് പോലത്തെ കപ്പ കണ്ടത്. എന്നാല് ഒരു രണ്ടു മൂടു വാങ്ങിയിട്ടു വരാം എന്നു പറഞ്ഞു കൂടെ വന്നവരെ ബസ്സിനുള്ള ക്യൂവില് നിറുത്തിയിട്ടു മാഷ് വാണിഭക്കാരില് ഒരു കരിങ്കുറ്റി പോലെയിരിക്കുന്ന ഒരു തമിഴത്തിയെ സമീപിച്ചു.

“ഇന്ത പൂളയ്്ക്കു എന്നാ വില”.

തമിഴത്തി അത്ഭുതത്തോടെ മുഖമുയറ്ത്തി നോക്കി. ശബ്ദ മുഖരിതമായിരുന്ന ആ ചന്ത കോണില് പെട്ടെന്നു ഒരു നിശബ്ദദ പരന്നു. വിലപേശല് തുടങ്ങുന്നതിനു മുന്പു തന്നെ തമിഴന്മാറ് ഡിഫന്സീവ് ആയി എന്നു മാഷിനു തൊന്നി. കുറച്ചു കൂടെ ഉറച്ച ശബ്ദദത്തില് മാഷ് ചോദിച്ചു.

“അതായത് അമ്മാാ …. ഉങ്കളോടു പൂള കോടുക്കറിതിക്കു എന്നാ കാസാകും”

ഒരു നിമിഷത്തെ ആ നിശബ്ദദ പെട്ടെന്നു ഒരു ഇരമ്പലിനു വഴിമാറി. ഇരമ്പല് ഒരു തിരയിളക്കമായി മാറി. പെട്ടെന്നു ഒന്നു രണ്ടു കൈ ഉയറ്ന്നു വന്നു മാഷിന്റെ കരണകുറ്റിക്കു പതിച്ചു. നെടും പുറത്തും കിട്ടി കുറെ. താന് പറഞ്ഞതില് എന്തൊ പന്തികേടുണ്ടെന്നു മാഷിനു മനസ്സിലായി. തങ്ങളുടെ കണ്കണ്ട ദൈവത്തെ തമിഴന്മാറ് എടുത്തിട്ടു പോതിക്കുന്ന കണ്ടു ക്യൂവില് നിന്നവറ് എത്തി, കര്യം മനസ്സിലാക്കി, ക്ഷമാപണം പറഞ്ഞു തിരിച്ചു കൊണ്ടു വന്നപ്പോഴേയ്കും മാഷിനു കോവൈ മെഡിക്കല്സില് കിടത്തി ചികിത്സിക്കാന് മാത്രം പരിക്കുകള് ഉണ്ടായിരുന്നു. പൂളയെന്നാല് തമിഴിലെ കൊടും അശ്ളിലമാണെന്നു കൂടെ വന്നവറ് മടിച്ചു മടിച്ചാണെങ്കിലൂം മാഷിനു മനസ്സിലാക്കി കൊടുത്തു. പിന്നെ മാഷു തന്റെ സേവന പരിധി കുതിരാന് ചുരത്തിനകത്തും, വാളയാറ് ചുരത്തിനിപ്പറത്തും എന്നു പുനറ്നിറ്ണയിച്ചു.

മദ്ധ്യതിരിവിതാംകൂര് ഭാഗത്തു കപ്പ എന്നും, പാലക്കാടു ഭാഗത്തു പൂള എന്നും, മലബാറിന്റെ മറ്റു ഭാഗങ്ങളില് കോള്ളിക്കിഴങ്ങെന്നും, മരച്ചീനിയെന്നും, നോറ്‌ത്ത് അമേരിക്കയില് യൂക്കയെന്നും അറിയപ്പെടുന്ന ഈ നിരുപദ്രവകാരിയായ ജൈവ വിഭവത്തിനു, Manihot esculenta എന്നാണ് ബൊട്ടാണിക്കല് പേരു. മാനിഹട്ട് എന്നും പറയും. ബ്രസ്സീലിലുള്ള ൈജവ ശാസ്ത്രജ്ഞന്, എത്യോപ്യയിലുള്ള മറ്റോരു ജൈവ ശാസ്ത്രജഞനോട് സംസാരിക്കുമ്പോള് മാനിഹട്ട് എന്നു പറഞ്ഞാല് അതിനൊരറ്ത്ഥമേ ഉള്ളൂ. അനേകം തോമസ് മാഷുമാറ് (തമിഴന്മാരും) ഇങ്ങനെ ഒരു പേരു കപ്പയ്്ക്കുണ്ടായി കാണാന് ആത്മാറ്‌ത്ഥമായി ആഗ്രഹിച്ചിരിന്നിരിക്കണം. ഇതാണ് എല്ലാത്തിനും സാര്വ്വൈകിക നാമം, അഥവാ “കോഡ്” വാക്കു ഉണ്ടായിരുന്നെങ്കിലുള്ള ഗൂണം.

കമ്പ്യൂട്ടറിന്റെ ലൊകത്താണ് കോഡ് വാക്കുകള്ക്കു ഒരു പഞ്ഞവുമില്ലാത്തതു. കമ്പ്യൂട്ടറിനു മനസ്സിലാകുന്നത് അക്കങ്ങള് മാത്രമാണ്. അതും 1 അല്ലെങ്കില് 0 എന്ന രണ്ടക്കങ്ങള് മാത്രം. ഈ രണ്ടക്കങ്ങള് കൊണ്ടു കോടാനു കോടി കോഡുകള് കമ്പ്യൂട്ടറിനകത്തുണ്ടാക്കാം. അക്കങ്ങള് മാത്രം മനസ്സിലാകുന്ന കമ്പ്യൂട്ടറിനെ കൊണ്ടു ഇംഗ്ളീഷ് പറയിക്കും എന്നു ശഠിച്ചിറങ്ങിയവറ് ഒരെളുപ്പ മാറ്ഗ്ഗം കണ്ടു പിടിച്ചു. എല്ലാ ഇംഗ്ളീഷ് അക്ഷരങ്ങള്ക്കൂം ഒരു കോഡ് കണ്ടുപിടിക്കുക. നമ്മുടെ A യെ അവര് 65 എന്നു വിളിച്ചു. B 66, C 67 A യുടെ കുഞ്ഞന് a 97 ആയി. അങ്ങനെ പ്രിന്റ് ചെയ്യാന് കഴിയുന്ന എല്ലാ അക്ഷരങ്ങളെയും 32 മുതല് 127 വരെ ഉള്ള നമ്പറ് ഇട്ടു വിളിച്ചു തുടങ്ങി.

നോട്ട്: ഇതിനു ASCII സ്കീം എന്നു പറയും. 0 മുതല് 127 വരെ ഉള്ള നമ്പറുകളാണ് ഇതിനു ഉപയോഗിക്കുന്നത്. ചില അക്ഷരങ്ങള് ടൈപ്പു ചെയ്യാന് സാധിക്കില്ല.

F93C0EAD-D84C-4EE5-88FB-B9463134BF03.jpg
അങ്ങനെ കമ്പ്യൂട്ടറ് ഒരു കൊച്ചു പോലീസ് സ്റ്റേഷനായി മാറി. പി.സി 65 ന്നു വിളിച്ചാല് A വന്നു വടി പോലെ നിന്നു സല്യൂട്ടടിക്കും. പി.സി 97 ന്നു വിളിച്ചാല് A യു ടെ അനിയന് a വരും. എസ് ൈഎ മിന്നല് സി.പി.യു വിന്റെ നേത്രിത്വത്തില് ഇത് പ്രവറ്ത്തിച്ചു വരുന്നു. രാപകല് വിളിച്ചാല് വിളിപ്പുറത്തു വരുന്ന കോണ്സ്റ്റബിള്മാരുള്ള ഈ പോലീസ് സ്റ്റേഷന് ഒരു മോഡല് പോലീസ് സ്റ്റേഷനല്ലേ ?.

ഇനി അല്പം കാര്യം.

1 ഉം 0 വും കൊണ്ട് എത്ര രണ്ടക്ക കോമ്പിനേഷന് ഉണ്ടാക്കാം. നാലു തരത്തില പറ്റും. നോക്കൂ ..

00, 01, 10, 11

എത്ര മൂന്നക്ക കോമ്പിനേഷന് പറ്റും, എട്ടെണ്ണം എന്നു പറയണ്ടി വരും

000, 001, 010, 011, 100, 101, 110, 111

1 ഉം 0 വും കൊണ്ട് എത്ര നാലക്ക കോമ്പിനേഷന് ഉണ്ടാക്കാന് സാധിക്കും എന്നു ചോദിച്ചാല്, എഴുതി നോക്കാതെ തന്നെ 2^4 = 16 എന്ന് പറയാന് പറ്റണം. അപ്പോള് എത്ര എട്ടക്കം പറ്റൂം, 2^8 = 256 കോമ്പിനേഷന് പറ്റണം …. പറ്റൂം.

മലയാളിയുടെ ഉപഭോഗ സംസ്കാരം മാറ്റി മറിച്ച ഒന്നായിരുന്നല്ലോ, മാറ്ജിന് ഫ്രീ മാര്ക്കറ്റ്. 100 ഗ്രാം കടലപരിപ്പ്, 200 ഗ്രാം വെല്ലം (ശറ്ക്കര), ൊഒരു കാല് കട്ട 501 ഗോപുരം ബാറ് സോപ്പ എന്നൊക്കെ പറഞ്ഞു മേടിച്ചവറ്, വരി നിന്നു. ൨ കിലോ പഞ്ചസാര 12 കട്ട 501 ബാറ് സോപ്പു എന്നൊക്കെ വാങ്ങി തുടങ്ങിയില്ലേ. കമ്പ്യൂട്ടറും ഇത്തരത്തിലൊരു അടങ്കല് സമ്പ്രദായം സ്വീകരിച്ചിരിക്കുന്നു. അവിടെ 8 ന്റെ പെരുക്കങ്ങളേ ചിലവാകൂ. അതു കൊണ്ടു, ഇംഗ്ളീഷ് അക്ഷരങ്ങള്ക്കുള്ള കോഡ് നിറ്ണ്ണയിക്കാന് 8 അക്കങ്ങള് തികച്ചെടുത്തുകൊള്ളുവാന് നിഷ്കറ്ഷിക്കുന്നു. അതായാത് 7 അക്കങ്ങള് മതിയെന്നിരിക്കെ 8 അക്കങ്ങള് (8 അക്കങ്ങള് കൊണ്ടു 256 കോഡ് വാക്കുകള് ഉണ്ടാക്കാമല്ലോ) ഉപയോഗിക്കൂ എന്നു ഒൌദാര്യ പൂറ്്വ്വം നിര്ദ്ദേശിക്കുന്നു.

4779C53C-A659-45FB-A9FA-964ED5C9359B.jpg
ഇംഗ്ളീഷ് അക്ഷരമാലയിലെ മുഴുവന് അക്ഷരങ്ങള്ക്കും 0 തൊട്ടു 127 വരെ കോഡ് നിറ്ണ്ണയിച്ചു കഴിഞ്ഞപ്പോള് 128 - 255 വരെ ഉള്ള 128 കോഡുകള് ആറ്ക്കും വേണ്ടാതെ ഒഴിഞ്ഞു കിടന്നു. യൂറോപ്പില് കമ്പ്യൂട്ടറ് പ്രചാരത്തിലായതോടെ അവരുടെ കണ്ണുകള് ഈ ഒഴിഞ്ഞു കിടക്കുന്ന കോഡുകളില് പതിച്ചു. ഈ കോഡുകള് തങ്ങളുടെ അക്ഷരമാലയ്്ക്കു നല്കിയാല് നന്നായിരിക്കും എന്നു അവര്ക്കു തോന്നി. കുഴപ്പം, ഗ്രീക്കുകാരും, ഫ്രെഞ്ചുകാരും ഒരേ കോഡ് അവരുടെ അക്ഷരങ്ങള്ക്കു നല്കി. ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോള് ഇടപെടപെട്ടു തീറ്പ്പുകല്പിക്കുന്ന ഒരു “സുപ്പീരിയര് അഡ്വൈസര്” ഉണ്ട്, ആന്സി. അവറ് പ്രശ്നം ഏറ്റെടുത്തു. ഓരോ ഭാഷയിലൂം 128 മുതല് 255 വരെ ഉള്ള കോഡുകള് ഏതൊക്കെ അക്ഷരങ്ങളെ കുറിക്കുന്നു എന്നു ഓപ്പറേറ്റിങ് സിസ്റ്റം നിറ്മാതാക്കള് തന്നെ നിഷ്കറ്ഷിക്കണം എന്നു നിബന്ധന മുന്നോട്ടു വച്ചു. അങ്ങനെ ഓപ്പറേറ്റിങ് സിസ്റ്റം നിര്മാതാക്കള് അവരുടെ യൂസര് മാനുവലിനൊപ്പം അവര് നിഷ്കര്ഷിക്കുന്ന കോഡുകളും ഉള്പ്പെടുത്തി തുടങ്ങി. ഇങ്ങനെ പിന്നീട് കൂട്ടി ചേറ്ക്കപെട്ട പേജുകളെ കോഡ് പേജസ് എന്നു വിളിച്ചു തുടങ്ങി. ഇതെല്ലാ പ്രശ്നങ്ങള്ക്കും പരിഹാരം ഉണ്ടാക്കിയില്ല. എന്നിരുന്നാലും മിസ്റ്ററ് ഴാങ് വാല് ഴാങ്, മിസ്റ്റര് സ്റ്റെഫാന് ലറ്റോയിണിന് തന്റെ MS-DOS ല് നിന്നും ഫ്രെഞ്ചില് ഒരു ഈമെയില് അയച്ചാല് സ്റ്റെഫാനു വായിക്കാന് പറ്റും എന്നായി, സ്റ്റെഫാനും MS-DOS തന്നെ ഉപയോഗിക്കണം എന്നു മാത്രം.

സായിപ്പു മൂരാച്ചികള് പക്ഷെ മലയാളത്തെ തഴഞ്ഞു. മലയാളത്തിനായി ഒരു കോഡ് പേജ് ഉണ്ടാക്കി കിട്ടിയില്ല. നമ്മള് പക്ഷെ വെറുതെ ഇരുന്നില്ല. മറ്റു കോഡ് പേജുകള് നമ്മള് കൈയ്യേറി. ഉദാഹരണത്തിനു, മലയാളമനോരമ, ISO 8859-1 എന്ന കോഡ് പേജ് കൈയ്യടക്കി. 128 മുതല് 255 വരെ ഉള്ള കോഡുകള്ക്ക്. അവര് മലയാള ലിപിയുടെ മുഖം (ഫോണ്ട്) നല്കി. ചൈനക്കാരും കൊറിയക്കാര്ക്കും പക്ഷെ ഈ തുലോം തുഛം 128 കോഡുകളില് ഒതുക്കാവുന്ന ഒരക്ഷരമാല അല്ല ഉള്ളത്. സ്വാഭാവികമായി, അവറ് മറ്റു വഴികള് ആലോചിച്ചു. അതു കോണ്ടെത്തിച്ചതോ, യൂണികോഡിലും.

യൂണികോഡിനെ കുറിച്ച് അടുത്ത ലക്കത്തില് …

ആവശ്യമാണല്ലോ മനുഷ്യനെ കണ്ടുപിടിത്തങ്ങള്ക്കു പ്രേരിപ്പിക്കുന്നത്. ഭാഷയുടെ ക്രോഡീകരണം അത്തരത്തിലുള്ള ഒരാവശ്യത്തില് നിന്നും ഉടലെടുത്തതാണ്. കമ്പ്യൂട്ടറിന്റെ അസാധാരണമായ വളര്ച്ചയില് ഭാഷയുടെ ക്രോഡീകരണത്തോട് അനുബന്ധിച്ചു നടന്ന കണ്ടുപിടിത്തങ്ങള് വളരെ അധികകം സഹായിച്ചിട്ടുണ്ട്.

{ 8 comments }

അച്ഛനും ഈമെയിലും

June 6, 2009

ആദ്യമായി ജോലിക്കാരനായ കാലം. 1997 ലാണ്. അന്നു ജോലി സ്ഥാപനത്തില് വച്ചാണു ആദ്യമായി ഇന്റെറ് നെറ്റ് ഉപയോഗിക്കുന്നത്. ഈമെയില് ഐഡി ഒക്കെ ഉണ്ട്. പക്ഷെ പരിചയത്തില് മറ്റാറ്‌ക്കും ഇല്ല താനും. നമ്മുടെ കയ്യില് ഇങ്ങനെ ഒരു സാധനം ഉണ്ടെന്നു പറഞ്ഞു നടക്കാം എന്നല്ലാതെ ആരെയും കാണിക്കാന് പറ്റില്ലല്ലോ. പിന്നെ പൊടിപ്പും തോങ്ങലും വച്ചു വറ്ണ്ണിക്കാം. പക്ഷെ അതിനും ആളെ കിട്ടാന് പ്രയാസം. അന്നു കൂടെയുള്ല കൂട്ടുകാറ്ക്കു ജോലി ആയിട്ടില്ല. ജോലി ഇല്ലാത്ത അവരോട് എനിക്കു ജോലി ഉള്ലതായി [...]

Read the full article →